സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഡിസംബര്‍ 14-ന്‍ സൂചനയായി പണിമുടക്കുന്നു.

single-img
12 December 2013

busബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പെടെയുള്ള അടിയന്തിര ആവിശ്യങ്ങള്‍ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റഴ്സ് കോണ്‍ഫെഡറേഷന്‍ ആഹ്വാനം ചെയ്തതനുസരിച്ച് 14.12.2013 ശനിയാഴ്ച സൂചനയായി പത്തനംതിട്ട ജില്ലയിലെയും ബസുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് പത്തനംതിട്ട ബസ് ഓപ്പറേറ്റഴ്സ്  അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9.11.2012 ല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിനുശേഷം ഒരു ലിറ്ററ് ഡീസലിന്‍ 7.50 രൂപ വര്‍ദ്ധനയുണ്ടായതായി ,ലൂബ്രിക്കന്‍സ്, ടയര്‍ ട്യൂബ്,ത്രെഡ് റബര്‍, സ്പെയര്‍ പാര്‍ട്സ്,ചെയ്സ്, ബോഡി നിര്‍മ്മാണം തുടങ്ങിയ എല്ലാത്തിന്റയും വില ക്രമാതീതമായി വര്‍ദ്ധിച്ചു. ഇന്‍ഷറന്‍സ് പ്രീമിയത്തിന്‍ മാത്രം 25% വര്‍ദ്ധനവ് ഉണ്ടായതായി. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിന്‍ ചില അടിയന്തിര ആവിശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സംഘടനകള്‍ സര്‍ക്കാരിന്‍ സമര്‍പ്പിച്ചിട്ടുള്ളതും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‍ സൂചനാപണിമുടക്ക് നടത്തുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.