ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുവരെ നിരാഹാരം തുടരും: ഹസാരെ

single-img
12 December 2013

anna-hazare_104പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് അന്നാ ഹസാരെ. സ്വന്തം ഗ്രാമമായ റാലിഗണ്‍ സിദ്ധിയില്‍ ഹസാരെ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം രണ്ടുദിവസം പൂര്‍ത്തിയാക്കി. ജനലോക്പാല്‍ ആവശ്യപ്പെട്ടു ഹസാരെ നടത്തുന്ന നാലാമത്തെ നിരാഹാരസമരമാണിത്. നിരാഹാരം സമരം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്നും മഹാരാഷ്ട്ര റവന്യുമന്ത്രി ബാലാസാഹിബ് തൊറാത് അന്നാ ഹസാരെയെ കഴിഞ്ഞിദിവസം അറിയിച്ചിരുന്നു.