ടെലിവിഷൻ ഒരു ആക്ഷേപ ഹാസ്യ ചിത്രം

single-img
11 December 2013

ലോക സിനിമ വിഭാഗത്തിൽ മൊസ്തഫ സർവാർ ഫാറൂഖിയുടെ ‘ടെലിവിഷൻ ‘ പ്രേക്ഷക ശ്രദ്ധ നേടി. ഹാസ്യത്തിലൂടെയുള്ള വിമർശനം ഏതു തരം പ്രേക്ഷകനും ദഹിക്കും വിധം അതി ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ.പശ്ചാത്തല സംഗീതം സിനിമയോട് ഇഴുകിച്ചേർക്കും വിധം മനോഹരവുമാണ്.
മതവും സാങ്കേതിക വിദ്യയും തമ്മിലുള്ള സംഘർഷത്തെ ഒരു ബംഗ്ലാദേശി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.ബംഗ്ലാദേശിലെ ഗ്രമാന്തരങ്ങളിൽ പുതുതായി പ്രചാരത്തിലായ ഇലക്ട്രോണിക് ഉപകരണത്തിനെതിരെ ഗ്രാമത്തിലെ സർക്കാർ പ്രതിനിധി നടത്തുന്ന പ്രതിഷേധത്തെ ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിക്കുന്നു സംവിധായകാൻ.ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഏറെ ആകർഷിക്കപ്പെടുന്നതാണ്.
നല്ല സിനിമകളെ സ്വാഗതം ചെയ്യാൻ പ്രേക്ഷകർക്ക് ഒരു മടിയുമില്ല എന്നു തെളിയിക്കുംവിധമായിരുന്നു ടെലിവിഷൻ കാണാനുള്ള ഡെലിഗേറ്റ്സുമാരുടെ തള്ളിക്കയറ്റം.