സ്വവര്‍ഗാനുരാഗം നിയമവിരുദ്ധം: സുപ്രീംകോടതി

single-img
11 December 2013

supreme_courtസ്വവര്‍ഗ്ഗാനുരാഗം നിയമപരമായി തെറ്റാണെന്നാണ് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗാനുരാഗം അംഗീകരിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു. ഐപിസി 377-ാം വകുപ്പ് നിലനില്ക്കുന്നതാണെന്നും ജസ്റ്റിസ് സിംഗ്‌വിയും എസ്.ജെ മുഖോപാധ്യയും അടങ്ങുന്ന ബഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഇതോടെ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ട പല സാംസ്‌കാരിക- മത സംഘടനകളുടെയും പോരാട്ടത്തിന് അറുതിയായി.

സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും അംഗീകരിച്ച ഈ വിധിക്കെതിരെ വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ചതല്ലെന്നും അതിനെതിരെയുള്ള 377-ാം വകുപ്പ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് 15-ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. 30 ലക്ഷത്തോളം സ്വവര്‍ഗാനുരാഗികള്‍ രാജ്യത്തുണെ്ടന്നാണ് കണക്ക്.