ഷാഫി ഫോണിലൂടെ ജയിലിനുള്ളിലും ക്വട്ടേഷന്‍ നടത്തിയതായി സംശയം

single-img
11 December 2013

Shafiകോഴിക്കോട് ജില്ലാ ജയിലില്‍ ടിപി വധക്കേസ് പ്രതികളുടെ ഫോണ്‍വിളി വിവാദമുയര്‍ത്തിയതിനു പിന്നാലെ കേസിലെ മുഖ്യപ്രതി ഷാഫിയുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നു. ജയിലിനുള്ളില്‍ നിന്ന് ഷാഫി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പല ക്രിമിനലുകളെയും ഷാഫി ജയിലില്‍ നിന്നു വിളിച്ചിരുന്നുവെന്ന് സംശയമുയരുന്നു. അഭിഭാഷകരെ വിളിച്ചിരുന്നതും ജയിലില്‍ നിന്നാണ്. ഷാഫി 17-ഓളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. 20 മുതല്‍ 45 മിനിറ്റ് വരെയായിരുന്നു ഫോണ്‍ സംഭാഷണങ്ങള്‍. രാത്രിആരംഭിക്കുന്ന കോളുകള്‍ പലപ്പോഴും പുലര്‍ച്ചെ രണ്ടു വരെ നീണ്ടിരുന്നു. പുറത്തുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജയിലിനുള്ളില്‍ നിന്ന് നിയന്ത്രിക്കുകയാണ് ഷാഫിയെന്നാണ് സംശയമുയരുന്നത്.