സ്വർണ്ണക്കടത്ത് കേസിൽ സിബിഐ വിളിപ്പിച്ചിട്ടില്ലെന്ന് മൈഥിലി

single-img
11 December 2013

നെടുമ്പശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രമുഖ നടി മൈഥിലിക്ക് സി.ബി.ഐ.നോട്ടീസയച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ തനിക്ക് ആരില്‍ നിന്നും ഒരു നോട്ടീസോ,ഫോണോ വന്നിട്ടില്ലെന്ന പ്രതികരണമാണ് അവരില്‍നിന്നുണ്ടായത്.കഴിഞ്ഞ ദിവസം ശ്രവ്യ സുധാകറിന്റെ മൊഴിയുടെ അടിസ്ഥനത്തിലായിരുന്നു സി.ബി.ഐ.നോട്ടീസ് അയച്ചത് എന്നായിരുന്നു വാർത്ത.എന്നാല്‍ ഒരാളോട് പരിചയം ഉണ്ടെന്നു കരുതി അയാളുടെ തെറ്റുകളീല്‍ പങ്കുണ്ടെന്ന് വരുമോ എന്നുള്ള പ്രതികരണമയിരുന്നു മൈഥിലിയുടെ ഭഗത്തുനിന്നുണ്ടായത്.