മൈസൂര്‍ രാജാവ് വോഡയാര്‍ അന്തരിച്ചു

single-img
11 December 2013

Wodeyarമൈസൂര്‍ രാജകുടുംബത്തിലെ അവസാന കണ്ണിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതിനു മുമ്പ് മൈസൂര്‍ രാജാവായിരുന്ന മഹാരാജ ജയചാമരാജേന്ദ്ര വോഡയാറിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ മഹാറാണി തൃപുര സുന്ദരി അമ്മണി അവരിന്റെയും ഏകമകനായി 1953 ഫെബ്രുവരി 20 ന് നരസിംഹ രാജ വോഡയാര്‍ ജനിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1974 ല്‍ രാജാവായി അവരോധിതനായി. നാലു പ്രാവശ്യം മൈസൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തി. 1976 ല്‍ ബെട്ടട കോട്ടെ രാജവംശത്തില്‍ നിന്ന് പ്രമോദദേവി വോഡയാറിനെ വിവാഹം കഴിച്ചു.