മംഗള്‍യാന്റെ സഞ്ചാരപഥ കൃത്യത വിലയിരുത്തല്‍ വിജയകരം

single-img
11 December 2013

Mangalyanഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തില്‍ വേഗതയുടെ ആദ്യ കൃത്യത വിലയിരുത്തല്‍ വിജയകരം. സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തില്‍ നിന്നും മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയില്‍ നാലുതവണ ട്രാജക്ടറി കറക്ടര്‍ മിഷന്‍ എന്ന പ്രക്രീയ നടത്തും. ഇതിന്റെ ആദ്യ നടപടിയാണ് ഇന്ന് വിജയിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ട്രാജക്ടറി കറക്ടര്‍ മിഷന്‍ പ്രക്രീയക്കായി 22 ന്യൂട്ടണ്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും മംഗള്‍യാന്‍ സൂര്യന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്.