മേള കൊഴുത്തപ്പോൾ നല്ല സിനിമ കാണാനാകാതെ ഡെലിഗേറ്റ്സ്

single-img
11 December 2013

മേളയുടെ നാലു ദിനങ്ങൾ പിന്നിടുമ്പോൾ നല്ല സിനിമ കാണാനാകാത്ത വിഷമത്തിലാണ് ഡെലിഗേറ്റ്സ്. നിലവാരമില്ലാത്ത സിനിമകൾ ചലച്ചിത്രോത്സവത്തിലേക്ക് കൊണ്ടു വന്ന സംഘാടകരെ അതിരറ്റ് ശപിച്ചു പോകുന്നു .എങ്കിൽ പിന്നെ പ്രദർശിപ്പിക്കുന്ന സിനിമകൾ മറ്റു തടസങ്ങൾ ഒന്നുമില്ലാതെ കാട്ടാനും സംഘാടകർ ശ്രമിക്കുന്നില്ല.
ഋതുപർണ ഘോഷിന്റെ ‘ചിത്രാംഗദ ‘ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കണ്ടത് . സിനിമയുടെ ആദ്യ പ്രദർശനമായിരുന്നു അഞ്ജലിയിൽ ഇന്റെർവൽ എന്നെഴുതി കാട്ടിയശേഷം സംഘാടകരുടെ പറച്ചിൽ സിനിമയുടെ ബാക്കി ഭാഗങ്ങൾ ഡൌണ്‍ലോഡ് ആയില്ല പോലും. അവസാന പകുതി കാണാൻ ഒരുപാട് സമയം കാത്തിരുന്നിട്ട് ഒടുവിൽ ഡെലിഗേറ്റ്സ് അടുത്ത തീയറ്ററിലേക്ക് മടങ്ങി.
ഇടയ്ക്കിടെ ഉള്ള ഷെഡ്യൂൾ മാറ്റം കൊണ്ട് മടുത്തിരിക്കുകയാണ് ഡെലിഗേറ്റ്സ് .ഓട്ടോ ചേട്ടന്മാരാകട്ടെ തങ്ങളുടെ ഓട്ടോയിൽ കയറുന്ന ഡെലിഗേറ്റ്സിന്റെ റജിസ്ടർ നമ്പരും പേരും എഴുതി വാങ്ങിക്കുകയാണത്രെ തൊഴിലു ചെയ്യുന്നതിന് തെളിവ് വേണ്ടേ.
ചലച്ചിത്ര മേള ജനകീയമായി എങ്കിലും അതിന്റെ പഴയ പ്രൗഡി നശിച്ചു എന്നാണ് ഏറെ പേരുടെയും പറച്ചിൽ.
ഇനി ലേഖകന്റെ സ്വന്തം അഭിപ്രായം പറയാം ‘സിനിമകൾ വളരെ മോശമായി ‘
ഗോവയിൽ തള്ളിയ സിനിമകളാണ് തലസ്ഥാനത്ത് കളിക്കുന്നത് എന്നൊരു പറച്ചിലും ഉണ്ട്.