ജൂണിയര്‍ ലോകകപ്പ് ഹോക്കി: ഇന്ത്യ പുറത്ത്

single-img
11 December 2013

manpreet_1012hi_630ജൂണിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ പുറത്ത്. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങിയതോടെയാണ് ഇന്ത്യ നോക്കൗട്ട് കാണാതെ പുറത്തായത്. വിജയിച്ചാല്‍ നോക്കൗട്ടില്‍ പ്രവേശിക്കാം എന്ന നിലയിലാണ് ഇന്ത്യ കൊറിയയ്‌ക്കെതിരേ ഇറങ്ങിയത്. എന്നാല്‍, 3-3നു സമനില പാലിക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഇതോടെ പൂള്‍ സിയില്‍നിന്ന് ഹോളണ്ടിനൊപ്പം കൊറിയ നോക്കൗട്ടില്‍ ഇടംനേടി. ഇന്ത്യക്കു മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.