ട്രാന്‍സ്പോര്‍ട്ട് കമ്മീഷര്‍ക്കെതിരെ സെൻസർ ബോർഡ്

single-img
11 December 2013

തിരുവനന്തപുരം: സിനിമകളില്‍ ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ ഉത്തരവിനെതിരെ സെൻസർ ബോർഡ് രംഗത്ത്. സിനിമയില്‍ മാത്രമല്ല സീരിയലിലും ബൈക്ക് ഓടിക്കുബോള്‍ ഹെൽമെറ്റ് ധരിക്കണമെന്നായിരുന്നു കമ്മീഷണറുടെ ഉത്തരവ്. എന്നാല്‍ ഇത് അപ്രായോഗികമെന്ന കാരണത്താലാണ് സെൻസർ ബോർഡ് കമ്മീഷണറുടെ ആവശ്യം തള്ളിയത്.ഇതു സംബന്ധിച്ചുള്ള കത്ത് നേരത്തെ സെൻസർ ബോർഡിനും ചലച്ചിത്ര സംഘടനകൾക്കും അദ്ദേഹം അയച്ചിരുന്നു.