പാചകവാതക വില 3.46 രൂപ കൂട്ടി

single-img
11 December 2013

gas cylinderവീട്ടാവശ്യത്തിനുള്ളള പാചകവാതക വിലയില്‍ സിലിണ്ടറിനു 3.46 രൂപയുടെ വര്‍ധന. പാചകവാതക വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒമ്പതുശതമാനമായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണു വിലവര്‍ധന. 14.2 കിലോയുള്ള സിലിണ്ടറിന്റെ വിതരണത്തിന് ഇനിമുതല്‍ ഡീലര്‍മാര്‍ക്ക് 40.71 രൂപ ലഭിക്കും. വര്‍ധിപ്പിച്ച തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണു തീരുമാനമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയില്‍ എല്‍പിജി സിലിണ്ടറിന്റെ വില 413.96 രൂപയാകും. നേരത്തെ ഇത് 410.50 രൂപയായിരുന്നു.