ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍

single-img
11 December 2013

Balletപതിനാറാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്നതേയുള്ളൂ. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവാരവുമായി തെരഞ്ഞെടുപ്പ് നടത്താനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി അടുത്ത മാസം പകുതിയോടെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ഇനിവരുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കൂടുതല്‍ ബഹളമയമാകാനാണു സാധ്യത. വന്‍ അഴിമതിക്കേസുകളായ 2ജി സ്‌പെക്ട്രം ഇടപാട്, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ യുപിഎ സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.