ലോകസഭ തിരഞ്ഞെടുപ്പ് നേരത്തെ?

single-img
11 December 2013

ന്യൂഡൽഹി: ലോകസഭ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും.ലോകസഭ തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരിയില്‍ തന്നെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കാനാണ് സർക്കാർ ആലോചന.ഇത്തരത്തില്‍ കോണ്‍ഗ്രസിനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് നാലു സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന കനത്ത തിരിച്ചടിയെന്നതില്‍ തര്‍ക്കമില്ല.അടിക്കടിയുള്ള വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ചയായുണ്ടായിയെന്നും, ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുയെന്നുമാണ് കോൺഗ്രസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍.