ആശ്വാസ ജയത്തിനായി ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

single-img
11 December 2013

ms dhoniആശ്വാസ ജയം തേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആതിഥേയരുടെ നിലവിലെ പ്രകടനം അനുസരിച്ച് തോല്‍വി ഉറപ്പാക്കിയാണു ധോണിയും സംഘവും ഇന്നു മൂന്നാം മത്സരത്തിനിറങ്ങുന്നത്. മറിച്ച് വിജയം ഇന്ത്യക്കൊപ്പം നില്‍ക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് സെഞ്ചൂറിയനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനാണു മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ ഇതിനോടകം പരമ്പര ആതിഥേയര്‍ക്കു മുന്നില്‍ അടിയറവച്ചുകഴിഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഒരു വിജയമെങ്കിലും നേടുകയെന്നതാണ് ധോണിയുടെയും സംഘത്തിന്റെയും ഇന്നത്തെ ലക്ഷ്യം.