റൗള്‍ കാസ്‌ട്രോയ്ക്ക് ഒബാമയുടെ ഹസ്തദാനം

single-img
11 December 2013

GTY_obama_raul_castro_jef_131210_16x9_992ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍മണ്ഡേല അനുസ്മരണത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്ക് ഹസ്തദാനം നല്‍കി. വേദിയിലേക്കു പോകുംവഴിയാണ് ഒബാമ കാസ്‌ട്രോയെ കണ്ടത്. കാസ്‌ട്രോ പുഞ്ചിരിച്ചു. വിരുദ്ധചേരികളിലുള്ള രണ്ടു രാഷ്ട്രനേതാക്കള്‍ മണ്ഡേലയുടെ അനുസ്മണച്ചടങ്ങില്‍ പരസ്പരം കാണിച്ച മര്യാദ ഏറെ ശ്രദ്ധിക്കപ്പെട്ടു.നൂറോളം ലോകനേതാക്കളും ഒരു ലക്ഷത്തോളം ജനങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഒബാമ പ്രസംഗിച്ചപ്പോള്‍ നീണ്ടുനിന്ന കൈയടിയുണ്ടായി. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമാ പ്രസംഗിച്ചപ്പോള്‍ പലരും ബഹളമുണ്ടാക്കി. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ സുമായെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്ക് മതിപ്പില്ല.