ആം ആദ്മി ഇനി ഹരിയാനയിലേക്ക്

single-img
11 December 2013

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ആം ആദ്മിപാര്‍ട്ടി അടുത്തവര്‍ഷം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചതായി വക്താവ് രാജീവ് ഗോധ്ര പറഞ്ഞു. ഭൂമി വിവാദം, അഴിമതി, വൈദ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ശോച്യാവസ്ഥ എന്നിവയായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ ആയുധങ്ങള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ്, ബിജെപി എന്നിവയ്ക്കു അനുയായികളുണ്ട്.