ബിജെപിയിലേക്കുള്ള തിരിച്ചുവരവുമായി കേന്ദ്രനേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നു യെദിയൂരപ്പ

single-img
10 December 2013

bs-yediurappa11മാതൃപാര്‍ട്ടിയായ ബി.ശജ.പിയിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വത്തില്‍ നിന്ന് ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നു കര്‍ണാടകയിലെ കെജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. മുന്‍മുഖ്യമന്ത്രിയായ യെദിയൂരപ്പയെ ബിജെപിയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു സംസ്ഥാനനേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാലു സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി ബിജെപി ശക്തിതെളിയിച്ച സാഹചര്യത്തില്‍ ബിജെപിയിലേക്കു തിരിച്ചുപോകാന്‍ യെദിയൂരപ്പ തയാറെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.