സൂര്യനെല്ലി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിന്മാറി

single-img
10 December 2013

Kerala High Courtസംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ പിജെ കുര്യനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിന്മാറി. സ്ത്രീപീഡനക്കേസില്‍ വാദം കേള്‍ക്കുന്ന എംഎല്‍ ജോസഫ്, ശങ്കരനുണ്ണി എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് പിന്മാറ്റം അറിയിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കെതിര ഇപ്പോള്‍ വിസ്താരം നടക്കുന്നതിനാല്‍ അതു കഴിഞ്ഞതിനു ശേഷം ഇക്കാര്യം പരിഗണിക്കാം എന്നാണ് ഡിവിഷന്‍ ബഞ്ച് വിശദീകരണം നല്കിയത്. നേരത്തെ പിജെ കുര്യനെ കുറ്റവിമുക്തമനാക്കിയപ്പോള്‍ തന്റെ വാദം കേട്ടില്ല എന്ന് ആരോപിച്ചാണ് പെണ്‍കുട്ടി ഹര്‍ജി നല്കിയിരുന്നത്.