ഫയാസ് വഞ്ചിച്ചുവെന്ന് ശ്രവ്യ സുധാകര്‍

single-img
10 December 2013

താന്‍ ഫായിസിനൊപ്പം നിരവധി തവണ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകർ.ഫായിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഫായിസ് തന്റെ അടുത്ത സുഹൃത്തെന്നുമാണ് ശ്രവ്യ.സ്വർണക്കടത്ത് കേസിൽ സി.ബി.ഐ ചോദ്യംചെയ്യലിലാണു ശ്രവ്യ മൊഴി നൽകിയത്.മോഡലായിരുന്ന തന്നെ സിനിമയില്‍ നായികയാക്കാമെന്ന് ഫയാസ് ഉറപ്പ് തന്നിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ ചെറിയ ഒരു റോളില്‍ മാത്രമാണ് അഭിനയിക്കാനായത്.ശൃഗാരവേലനില്‍ നായികയാക്കാമെന്ന് പറഞ്ഞ് ഫയാസ് സമീപിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ചിത്രത്തില്‍ വളരെ ചെറിയ വേഷമാണ് തന്റേതെന്ന് മനസിലാക്കിയത്. അതിന്റെ പേരില്‍ ഫയാസിനോട് പിണങ്ങിയിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.

വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെ ഒരു പ്രമുഖ നടിയാണ് തന്നെ ഫയാസിന് പരിചയപ്പെടുത്തിയത്. ഒരു മാസത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം ഫയാസുമൊത്ത് വിദേശാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ പറഞ്ഞു.