തായ് പാര്‍ലമെന്റ് പിരിച്ചുവിട്ടു

single-img
10 December 2013

Shinawatraരാജ്യത്ത് ഉുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനു പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര ഉത്തരവിട്ടു. ഇടക്കാല സര്‍ക്കാരിനു താന്‍ നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു. ഇതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പു വേണെ്ടന്നും ജനകീയ സമിതിക്ക് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ടു സമരം നടത്തുന്ന പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടി പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ബാങ്കോക്കില്‍ നടന്ന പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ മുന്‍ പ്രധാനമന്ത്രി താക്‌സിന്റെ പാവയാണ് യിംഗ്‌ലക്കെ ന്നും വിദേശത്തുകഴിയുന്ന താക്‌സിന്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് സുതേപിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. താക്‌സിന്റെ സഹോദരിയാണ് തായ്‌ലന്‍ഡിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ യിംഗ്്‌ലക്ക്. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രതിപക്ഷ എംപിമാര്‍ ഒന്നടങ്കം രാജിവച്ചിരുന്നു.