ഡല്‍ഹിയിലെ തോല്‍വി പാര്‍ട്ടിയില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്തതിനാലെന്ന് ഷീല ദീക്ഷിത്

single-img
10 December 2013

Sheila Dikshitകോണ്‍ഗ്രസില്‍ നിന്നും മതിയായ പിന്തുണ തനിക്കു ലഭിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഡല്‍ഹി നിയമസഭയിലെ 70 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചത് എട്ടു സീറ്റില്‍ മാത്രമാണ്. ബിജെപിക്ക് 32 സീറ്റും കന്നിയങ്കത്തെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റും ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണോ പരാജയത്തിന്റെ കാരണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താനും ആ സംവിധാനത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് അവര്‍ മറുപടി നല്കിയത്. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും തമ്മിലുള്ള അനൈക്യമാണു മുഖ്യ പരാജയകാരണമെന്നും കേന്ദ്രസര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.