ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

single-img
10 December 2013

പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖ കാര്യവാഹകും ഫോട്ടോഗ്രാഫറുമായ വിനോദ് കുമാറിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി. സന്തോഷിനെയാണു പയ്യന്നൂര്‍ സിഐ അബ്ദുള്‍ റഹീമും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റുചെയ്തത്. സന്തോഷ് കുമാറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വി.ഇ. രാജേഷ്, എന്‍. ജലേഷ്, എ.വി. രഞ്ജിത്ത്, കോറോത്തെ അജയന്‍ എന്നിവരാണു നേരത്തെ അറസ്റ്റിലായത്.