അന്ധമായ കോണ്‍ഗ്രസ് വിരോധം തകര്‍ക്കുന്നത് മതേതരത്വത്തെയാണെന്ന് രമേശ് ചെന്നിത്തല

single-img
10 December 2013

Ramesh-Chennithala232കോണ്‍ഗ്രസിനോടുള്ള അന്ധമായ വിരോധം വര്‍ഗീയതയെ വളര്‍ത്തുവാനേ സഹായിക്കൂവെന്നും മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ച് തെറ്റുകള്‍ തിരുത്തി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കും. പരാജയമുണ്ടാകുമ്പോള്‍ വീട്ടിലിരിക്കുന്ന പ്രവര്‍ത്തകരല്ല കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളി വര്‍ഗീയതയും വിഘടനവാദവുമാണ്. ഇന്നത്തെ അവസ്ഥയില്‍ ഇക്കാര്യങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ശരിയായ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവുമില്ലെന്നും കോണ്‍ഗ്രസ് പരാജയപ്പെടുന്നിടത്ത് വര്‍ഗീയ ശക്തികളാണ് വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.