ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും പ്രിയദര്‍ശന്‍ പടിയിറങ്ങുന്നു

single-img
10 December 2013

Priyadarshanചലചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനത്തു നിന്നും പ്രിയദര്‍ശന്‍ രാജവയ്ക്കുന്നു. മുമ്പ് ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായപ്പോള്‍ നിയമിതനായ പ്രിയദര്‍ശന്‍ മൂന്നാം വര്‍ഷത്തില്‍ രാജിവയ്ക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. ഈ വര്‍ഷത്തോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഒരുസ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്ത് തൃപ്തനായിരുന്നുവെന്നും ഇനിയൊരു പുനരാലോചനയില്ലെന്നും പ്രിയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ചലചിത്രമേള അവസാനിച്ചതിന് ശേഷം രാജിക്കത്ത് നല്‍കും.

അതേ സമയം ഗണേഷ് മന്ത്രിയായിരുന്നുവെങ്കില്‍ പ്രിയദര്‍ശന്‍ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കില്ലായിരുന്നുവെന്ന് ബാലകൃഷ്ണന്‍പിള്ള പ്രതികരിച്ചു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രിയന്‍ ഒഴിയാന്‍ പാടില്ലെന്നും ബാലകൃഷ്ണന്‍ പിള്ള ആവശ്യപ്പെട്ടു. നിമയ്ക്ക് പ്രത്യേകമായി ഒരു മന്ത്രിയില്ലാത്തത് പ്രിയന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. ലോകസിനിമയിലുണ്ടായ നിലവാരത്തകര്‍ച്ച മൂലമാണ് ഫെസ്റ്റിവല്‍ സിനിമകളില്‍ നിലവാരം കുറഞ്ഞതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.