തിരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബലമായതിനാലെന്ന് ശരത് പവാര്‍

single-img
10 December 2013

sharad-pawar_1ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഘടകകക്ഷികള്‍ തിരിയുന്നു. എന്‍സിപി നേതാവ് ശരത്പവാറാണ് കോണ്‍ഗ്രസിനെതിരെ ആദ്യം വാളെടുത്തിരിക്കുന്നത്. ഇന്ധിരാഗാന്ധിയെപ്പോലുള്ള ശക്തരായ ഭരണാധികാരികളെയാണു ജനത്തിന് ആവശ്യമെന്നും ദുര്‍ബലരായ നേതാക്കളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യുവജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിനെ മാത്രമല്ല, എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കു ചിന്തിക്കാനുള്ള വകനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും വേണ്ടി ശക്തമായ പദ്ധതികള്‍ നടപ്പാക്കുന്ന ശക്തരായ നേതാക്കളെയാണു ജനത്തിനാവശ്യം. അല്ലായെങ്കില്‍ ദുര്‍ബല നേതൃത്വത്തെ ഇതുപോലെ അവര്‍ തള്ളിക്കളയുമെന്നും പവാര്‍ പറഞ്ഞു.