ബാലന്‍ ഡി ഓര്‍: അന്തിമ പട്ടികയായി

single-img
10 December 2013

Mesironaldo2013ലെ ലോക ഫുട്‌ബോളര്‍ക്കു നല്‍കുന്ന ബാലന്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ബാഴ്‌സലോമ താരം ലയണല്‍ മെസി, ബയേണിന്റെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി എന്നിവര്‍ ഉള്‍പ്പെട്ടു.

വനിതാ ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ നാദിനെ അംഗെറര്‍(ജര്‍മനി), മാര്‍ത്ത(ബ്രസീല്‍), അബി വാംബാഷ്(അമേരിക്ക) എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം നേടി. പരിശീലകരുടെ പട്ടികയില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍(സ്‌കോട്‌ലന്‍ഡ്, മാന്‍. യുണൈറ്റഡ്്), ജപ്പ് ഹയന്‍ക്‌സ്(ജര്‍മനി, ബയേണ്‍), ജര്‍ജന്‍ കോപ് (ജര്‍മനി, ബറൂസിയ) എന്നിവരാണുള്ളത്.

2014 ജനുവരി 13ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചില്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ അവാര്‍ഡ് പ്രഖ്യാപിക്കും. മികച്ച ഗോള്‍കീപ്പര്‍ക്കും ഫെയര്‍പ്ലേയ്ക്കും തദവസരത്തില്‍ അവാര്‍ഡ് നല്‍കും.