വലിച്ചെറിഞ്ഞ വള മണിക്ക് തിരിച്ച് കിട്ടി

single-img
10 December 2013

നടന്‍ കലാഭവന്‍ മണിയില്‍നിന്നും പിടിച്ചെടുത്ത വള കസ്റ്റംസ് തിരികെ നല്‍കി. മതിയായ രേഖകളില്ലാതെ സ്വര്‍ണ്ണം കൊണ്ടുവന്നതിന് പിഴയായി 7000 രൂപ അടച്ച മണി ഉദ്യോഗസ്ഥരോട് തന്റെ ഭാഗം വിശദീകരിച്ചു.വിദേശത്തേയ്ക്ക് പോകുമ്പോഴും മണി വള ധരിച്ചിരുന്നതായി സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വള മണിക്കുതന്നെ തിരികെ നല്‍കിയത്.

മണിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവള 22 പവനാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കേസില്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് മണി നെടുമ്പാശ്ശേരി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകുകയായിരുന്നു.എന്നാല്‍ തന്‍റെ കൈയിലുണ്ടായിരുന്ന വള 22 പവന്‍ ഇല്ലെന്നും ലോഹവളയില്‍ അഞ്ചുപവന്‍ സ്വര്‍ണം പൂശുകയായിരുന്നു എന്നും മണി കമ്മീഷണര്‍ക്ക് മുമ്പാകെ ആവര്‍ത്തിച്ചു. വള നിര്‍മ്മിച്ച തട്ടാനെയും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി.