മണ്ഡേലയുടെ സംസ്‌കാരച്ചടങ്ങിന് 91 രാഷ്ട്രത്തലവന്മാര്‍ ദക്ഷിണാഫ്രിക്കയിലെത്തും

single-img
10 December 2013

Nelson-Mandela-MAI_1459587aഅന്തരിച്ച നെല്‍സണ്‍ മണ്ഡേലയുടെ സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുകയാണ്. നാളെ സൊവേറ്റോയിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണാച്ചടങ്ങില്‍ പ്രസിഡന്റ് ജേക്കബ് സുമായും വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും പങ്കെടുക്കും. 91 രാഷ്ട്രത്തലവന്മാരും പത്തു മുന്‍ രാഷ്ട്രത്തലവന്മാരും 75 മറ്റു പ്രമുഖ വ്യക്തികളും 86 ഉന്നതതല പ്രതിനിധി സംഘത്തലവ ന്മാരും ദക്ഷിണാഫ്രിക്കയിലെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍നിന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ഉണ്ടാവും.യുഎസില്‍നിന്ന് പ്രസിഡന്റ് ഒബാമയ്ക്കു പുറമേ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍ എന്നിവരും പ്രഥമ വനിത മിഷേലും എത്തും.