‘മാടി’ എത്തുന്നു; കേരള തീരത്തു ജാഗ്രത

single-img
10 December 2013

madiബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുഭാഗത്തേക്കു നീങ്ങി മാടി എന്ന ചുഴലിക്കാറ്റായി രൂപം പ്രാപിച്ച് 24 മണിക്കൂറിനകം കേരളതീരത്ത് എത്താന്‍ സാധ്യതയുളളതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ അറിയിച്ചു. കാറ്റിനോടൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മാടി ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രത്തില്‍ 998 എച്ച്പിഎ മര്‍ദം രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രതപാലിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.