കെഎസ്ആര്‍ടിസിക്ക് 50 കോടി തരാമെന്നു പറഞ്ഞു പറ്റിച്ചതായി ആരോപണം

single-img
10 December 2013

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴറുന്ന കെഎസ്ആര്‍ടിസിക്ക് മോഹം നല്‍കി സര്‍ക്കാരും പറ്റിച്ചെന്ന് ആരോപണം. കഴിഞ്ഞ മന്ത്രിസഭായോഗത്തിനു ശേഷം കെഎസ്ആര്‍ടിസിക്ക് 50 കോടി ധനസഹായം അനുവദിക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കൊടുക്കുന്നതിനായാണ് 50 കോടി ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് ധനമന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ കാശായിട്ടല്ല കാശ് കടമെടുക്കാനുള്ള അനുമതിയാണ് നല്‍കിയതെന്നാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച വിശദീകരണമെന്ന് കെഎസ്ആര്‍ടിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. കടം വാങ്ങാന്‍ അനുമതി ലഭിച്ചിട്ട് പ്രയോജനമെന്താണെന്നാണ് അധികൃതര്‍ ചോദിക്കുന്നത്. പെന്‍ഷന്‍ കിട്ടാത്തതിനാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ് പെന്‍ഷന്‍കാര്‍.