ചലച്ചിത്രമേള നാലാം ദിനം:പരിഭവത്തോടെ ഡെലിഗേറ്റ്സ്

single-img
10 December 2013

ഒരു നല്ല സിനിമ പോലും കണ്ടില്ല എന്ന പരിഭവത്തോടെ അലഞ്ഞ ഒരുകൂട്ടം ഡെലിഗേറ്റ്സ്. കണ്ടതൊക്കെ സിനിമ ആയിരുന്നില്ല നിലവാരം കുറഞ്ഞ ഇത്തരം സിനിമകൾ മേളയിലേക്ക് കൊണ്ടു വന്ന സംഘാടകരെ ചീത്ത വിളിക്കാനും സംഘം മടിച്ചില്ല. ഇടയ്ക്കിടെ മെസ്സേജ് അയച്ചു മനുഷ്യനെ വട്ടം കറക്കുകയാണത്രേ സംഘാടകർ.
ഏതായാലും മെസ്സേജ് അയക്കുന്നു ഇവനൊക്കെ ഇതൊക്കെ കുറച്ചു മുൻപേ അയച്ചു കൂടെ എങ്കിൽ ഈ ഷെഡ്യുൾ മാറി കയറുന്നത് കുറക്കാമായിരുന്നത്രേ. ഇത്തവണത്തെ മറ്റൊരു പ്രത്യേകത തീയറ്ററിനുള്ളിലും പുറത്തും ഒരേ പോലുള്ള തിരക്കാണ്. സിനിമ കാണാൻ കയറുന്ന സീറ്റ് കിട്ടിയ മഹാന്മാർ കൂർക്കം വലിച്ചുറങ്ങുംപോൾ നിലത്തിരുന്ന് ആത്മാർതതയോടെ സിനിമ കാണുന്ന ഡെലിഗേറ്റ്സിനു വട്ടാകും. .ദിനം തോറും മേളയുടെ തിരക്കും കൂടുകയാണ്. മേളയുടെ നാലാം ദിനം ആമേൻ സ്പെഷ്യൽ സ്ക്രീനിങ്ങിനു പോലും ഏറെ തിരക്കുണ്ടായിരുന്നു
വലിയ വിശേഷങ്ങൾ ഇല്ലാതെ മേളയുടെ നാലാം ദിനം കൊഴിയുമ്പോൾ ഡെലിഗേറ്റ്സിനു വല്ലാത്ത വിഷമം കൊടിയിറങ്ങാൻ ഇനി മൂന്നു ദിനങ്ങൾ മാത്രം. കാരണം ചലച്ചിത്ര മേള സിനിമകളുടെ മാത്രമല്ല സൗഹൃദങ്ങളുടെ കൂടി സംഗമമാണല്ലോ.