വ്യാജപാസ്‌പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍

single-img
10 December 2013

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ബഹറിന്‍ നിന്നെത്തിയവിമാനത്തില്‍ വ്യാജപാസ്‌പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍. ഇതില്‍ കൊല്ലം വടക്കേവിള പന്തപ്ലാവിള വീട്ടില്‍ മുഹമ്മദ്‌ഷബീക്ക്‌ (30), നെയ്യാറ്റിന്‍കര അമരവിള പുതുകുളങ്ങര വിളാകത്തു പുത്തന്‍വീട്ടില്‍ സുരേഷ്‌ (34) എന്നിവരാണ്‌വ്യജപാസ്പോട്ടുമായി എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്‌.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. മുഹമ്മദ്‌ ഷബീക്ക്‌ ഫോട്ടോ മാറ്റി പതിപ്പിച്ചാണ്‌ യത്രചെയ്തത്‌.‌ ഇരുവര്‍ക്കുമെതിരെ കേസ്സ് രജിസ്റ് റര്‍ ചെയ്ത ശേഷമാണ് എമിഗ്രേഷന്‍ അധികൃതര്‍ വലിയതുറ പോലീസിന്‌ കൈമാറിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്‌തു.