അങ്ങനെ എല്ലാവരും ബീക്കന്‍ ലൈറ്റിട്ട് പായേണ്ടെന്ന് സുപ്രീംകോടതി

single-img
10 December 2013

നിരത്തുകളിലൂടെ നിലവിളി ശബ്ദമിട്ട് പായുന്ന വാഹനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ തിട്ടൂരം. ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ചുവപ്പ് ലൈറ്റ് ഉപയോഗിക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. മറ്റുള്ളവര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സുപ്രീകോടതി വിലക്കി. ബീക്കണ്‍ ലൈറ്റിനൊപ്പമുള്ള ഹോണുകളും കോടതി നിരോധിച്ചു. പ്രഷര്‍ ഹോണ്‍ വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍ മ്യൂസിക്കല്‍ ഹോണുകള്‍ എന്നിവയുടെ ഉപയോഗവും കോടതി നിരോധിച്ചു. ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക മൂന്ന് മാസത്തിനകം പുറത്തിറക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. നീല ബീക്കണ്‍ ലൈറ്റുകള്‍ പോലീസ്, ആര്‍മി, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂവെന്നും കോടതി ഉത്തരവിട്ടു.