അഴിമതിക്കാരനായ ചാംഗിനെ പുറത്താക്കിയെന്ന് ഉത്തരകൊറിയന്‍ സ്ഥിരീകരണം

single-img
10 December 2013

Changവളരെക്കാലമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിലെ രണ്ടാമനായിരുന്ന ചാംഗിനെ എല്ലാ പദവികളില്‍നിന്നും നീക്കം ചെയ്തതായി ഉത്തരകൊ റിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുതലാളിത്ത ജീവിതശൈലിയുടെ അടിമയായി മാറിയ ചാംഗ് സോംഗ്‌തേയ്ക് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഉത്തരകൊറിയയുടെ പരമാധികാരി കിം ജോംഗ് ഉന്നിന്റെ പിതൃസഹോദരീ ഭര്‍ത്താവാണ് ചാംഗ്. സൈന്യത്തില്‍ പിടിയുണ്ടായിരുന്ന ചാംഗാണ് രണ്ടുവര്‍ഷം മുമ്പ് കിമ്മിനെ അധികാരത്തിലേറാന്‍ സഹായിച്ചത്. ചാംഗ് സ്ത്രീലമ്പടനും മയക്കുമരുന്നിന് അടിമയുമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചാംഗിന്റെ രണ്ട് ഉപദേഷ്ടാക്കളെ അടുത്തയിടെ പരസ്യമായി വധിക്കുകയുണ്ടായി. ചാംഗിനെ പാര്‍ട്ടി മീറ്റിംഗില്‍നിന്ന് യൂണിഫോമിട്ട ഗാര്‍ഡുകള്‍ വലിച്ചു പുറത്താക്കുന്ന ചിത്രം ഉത്തരകൊറിയന്‍ ടിവി കഴിഞ്ഞദിവസം പുറത്തുവിട്ടു. പ്പോഴാണ്.