ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ആഷസ്സാക്കി

single-img
10 December 2013

Ashesആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ ജയം. ഇംഗ്ലണ്ടിനെ 218 റണ്‍സിന് തകര്‍ത്ത ആതിഥേയര്‍ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന്റെ ലീഡും സ്വന്തമാക്കി. നാല് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 284 റണ്‍സ് കൂടെ വേണമെന്ന അവസ്ഥയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ 312 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 9ന് 570 ഡിക്ലയേര്‍ഡ്, മൂന്നിന് 132 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 172, 312. രണ്ട് ഇന്നിംഗസിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണാണ് മാന്‍ ഓഫ് ദ മാച്ച്.