ജയിലിലെ ഫോണ്‍ വിളി: പ്രതികൾക്കെതിരെ തെളിവുകള്‍

single-img
9 December 2013

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജില്ലാ ജയിലിൽ പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ഫോൺ ഉപയോഗിച്ചതിനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്.മുഹമ്മദ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്ന ഫോണിൽ നിന്ന് വിദേശത്തേക്കും ഫോൺ പോയതായി  പ്രസ്തുത രേഖകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍  പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജയിലിൽ ഷാഫി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങള്‍  പുറത്തു വിട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങള്‍   ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമെ വിശ്വസിക്കാനാവു എന്നായിരുന്നു മുൻ ജയിൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബിന്റെ നിലപാട്.