മണ്ടേലയുടെ അന്ത്യയാത്രയില്‍ രാഷ്ട്രപതിയും സംഘവും പങ്കെടുക്കും

single-img
9 December 2013

ഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നേത‌ൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമായിരിക്കും നെൽസൺ മണ്ടേലയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി,​ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്,​ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശർമ,​ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.ഉന്നതതല സംഘം നാളെ യാത്ര തിരിക്കും. ഇവരെ കൂടാതെ വിദേശകാര്യ മന്ത്രാലയത്തിലെയും രാഷ്ട്രപതി ഭവനിലെയും ഉയർന്ന ഉദ്യോഗസ്ഥന്മാർ അനുഗമിക്കുന്നവരുടെ കൂട്ടത്തിലുണ്ടാകും.നീണ്ട
ഇരുപത്തേഴ് വർഷത്തെ ജയിൽവാസത്തിനുശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച വിദേശരാജ്യം ഇന്ത്യയെന്നത് ശ്രദ്ധേയം. മഹാത്മഗാന്ധിയോട് ഏറെ അടുപ്പം വച്ച് പുലര്‍ത്തീരുന്ന മണ്ടേലയ്ക്ക് ഭാരതം പരമോന്നത പുരസ്കാരമായ ഭാരതരത്ന നൽകി ആദരിച്ചിരുന്നു