മേഘാ ദക്കാ താര..സറിയലിസത്തിലൂടെ ഒരു സഞ്ചാരം

single-img
9 December 2013

ഇന്ത്യൻ സംവിധായകൻ കമലേശ്വർ മുഖർജിയുടെ ബംഗാളി സിനിമ “മേഘാ ദക്കാ താര”. മികച്ച പ്രമേയം.
രേഖീയമല്ലാത്ത കഥപറച്ചിൽ. പ്രശസ്ത ചലച്ചിത്രകാരൻ ഋതിക് ഘട്ടകിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച ജീവചരിത്ര ചലച്ചിത്രം. ആഖ്യാന രീതിയിലെ പ്രത്യേകത കൊണ്ടാകാം ഇമ ചിമ്മാതെ സ്ക്രീനിൽ തന്നെ നോക്കി ഇരിക്കാനേ തോന്നു, ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നമ്മെ സിനിമയോട് ഏറെ ഇഴുകി ചേർക്കുന്നു. എത്രയോ അർഥ ഭംഗിയുള്ള ഫ്രെയിമുകൾ ആണു സിനിമയിലുട നീളം. തുടക്കവും ഒടുക്കവും ദഹിക്കാത്തവർ പോലും പറയുന്നു സംവിധായകന്റെ ഭാവനയോളം ഓഡിയൻസ് വളർന്നിട്ടില്ല എന്ന്. 2013 ൽ പുറത്തിറക്കിയ ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രമെന്ന ഖ്യാതി കൂടി ഉണ്ട് മേഘാ ദക്കാ താരക്ക്.ചിത്രത്തിനൊടുവിൽ നായകൻ വാതിൽ തുറന്നു പുറത്തേക്ക് ഭ്രാന്തമായോടുമ്പോൾ പശ്ചാത്തലവും വ്യക്തികളും നിറമുള്ളതായി മാറുന്നു ….അതിനും ഒരു ബുദ്ധിജീവി വിശദീകരണം നല്കി “കളർ യുഗത്തിൽ ജീവിക്കണമെങ്കിൽ മരിക്കണം ” അതെ ഏറെക്കുറെ സംവിധായകനും മനസ്സിൽ കുറിച്ച ചിത്രത്തിന്റെ മറ്റൊരു ആഖ്യാനം .
1966 ൽ മാനസിക ആരോഗ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്തനാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. അയാളുടെ ഭ്രാന്തമായ ചിന്തകളിലൂടെ പ്രേക്ഷകരെയും സഞ്ചരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാമത്തെ പ്രദർശനത്തിനു പോലും നിലത്തിരുന്നും നിന്നും കണ്ടവരേറെയാണ്