മൂന്നാം ദിനം:പോലീസ് ഗോ ബാക്ക്

single-img
9 December 2013

മൂന്നാം ദിനം മേള അതിന്റെ പാരമത്യയിലേക്ക് കുതിച്ചു എന്ന് തോന്നും വിധം ഡെലിഗേറ്റ്സ് ഉഷാറായി. ചലച്ചിത്രമേളയിൽ മാത്രം നടക്കുന്ന ഒരു നിയമ ലംഘനം ഉണ്ട് നിയമപാലകർക്കു മുന്നിൽ നിന്ന് പോലും പുകവലിക്കാൻ ഉള്ള മൌന അനുവാദം. ചിത്രങ്ങളുടെ ഇടവേളകളിൽ തൊട്ടുമുൻപ് കണ്ട സിനിമയുടെ വിമർശനങ്ങളും മികവും ചർച്ച ചെയ്യുമ്പോൾ ചുണ്ടത്ത് ഒരു സിഗരറ്റ് കുറ്റി ഉണ്ടാകും അകവും പുറവും പുകഞ്ഞ്. അകവും പുറവും വെള്ളത്തിൽ മുങ്ങിയ പല ചേട്ടൻമാരെയും കാണാൻ കഴിയും.

ലോക സിനിമ വിഭാഗത്തിൽപ്പെടുന്ന ‘ഹാറ്റ് ഓഫ് എ യെല്ലോ സണ്‍ ‘,”3*3 D മത്സരവിഭാഗത്തിൽപ്പെടുന്ന മേഘാ ദക്കാ താര” ഇറാറ്റ “, “101 ചോദ്യങ്ങൾ ” എന്നീ സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടി

ഇത്തവണ ഓഡിയൻസ് പോളിനായുള്ള ഓണ്‍ലൈൻ വോട്ടിംഗ് ഇല്ലാത്തതിലും ചെറു രീതിയിൽ പ്രക്ഷോഭം ഉണ്ട്.
അങ്ങിനെ മൂന്നാം ദിനം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു. എങ്കിലും രാത്രി കൈരളിയുടെ മുന്നിലൊരു ചെറിയ സംഘർഷം ഡെലിഗേറ്റ്സും പോലീസുമായാണ് തർക്കം ഒടുവിൽ ” പോലീസ് ഗോ ബാക്ക് ” എന്നുള്ള ഡെലിഗേറ്റ്സിന്റെ മുദ്രാവാക്യം വിളിയോടെ പോലീസ് മടങ്ങി. പരസ്യമായുള്ള മദ്യപാനം ചോദ്യം ചെയ്തതിനു പോലീസിനു കിട്ടിയ മറുപടിയേ