ജനസമ്പര്‍ക്ക പരിപാടി ഇടുക്കി ജില്ലയില്‍ ആ‍രംഭിച്ചു

single-img
9 December 2013

തൊടുപുഴ:മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇടുക്കി ജില്ലയില്‍ ആ‍രംഭിച്ചു.ജനസമ്പര്‍ക്ക പരിപാടിയുടെ വേദി ന്യുമാല്‍ കോളജാണു.അതി രാവിലെ തന്നെ ആയിരങ്ങള്‍ പരാതിയുമായി മുഖ്യനെ കാണാനെത്തി.ഇന്നു ഉച്ചക്ക് ഒരു മണി മുതലായിരിക്കും പരാതി സ്വീകരിച്ചുതുടങ്ങുന്നത്.ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ നടത്തി വരുന്ന ക്ഷേമ പദ്ധതികല്‍ വേണ്ട രീതിയില്‍ ജനങ്ങളിൽ എത്തുന്നില്ലെന്നും,നിലവില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ചട്ടങ്ങള്‍ ഭേദഗതി വരുത്തി ഈ മാസം 28ന് പട്ടയവിതരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇന്നത്തെ ദിവസം നേരിട്ട് പരാതി നല്‍കാല്‍ കഴിയാത്തവര്‍ക്ക് ദേവികുളം , ഉടുമ്പില്‍ ചോല, പീരുമേട് എന്നീ തലൂക്ക് ആഫീസുകളില്‍ പരാതി നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തീട്ടുണ്ട്.ഇന്ന് നടക്കുന്ന പരിപാടിയില്‍ എൽഡിഫ് പ്രതിഷേധവുമായി എത്തി തടസ്സം ഉണ്ടാക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തീട്ടുണ്ട്.