മലയാളത്തിൽ ഗ്ലാമറസായിമലാ പോൾ

single-img
9 December 2013

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ നായികയായി എത്തുന്നത് അമലാ പോളണ്.ഈ ചിത്രത്തിലെ ഒരു നൃത്തരംഗത്തില്‍ നടി ഗ്ളാമറസ്സായി അഭിനയിക്കുന്നു എന്നും ക്ളൈമാക്സിൽ വരുന്ന ആ ഗാനരംഗം രാജസ്ഥാനിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നിങ്ങനെയുള്ള റിപ്പോർട്ടാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള..നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ നായകനായി എത്തുന്നത് ഫഹദ് ഫാസിലാണ് .

ഋത്വിക് ഭട്ടാചാര്യയാണ് ഹിന്ദി വരികള്‍ എഴുതിയത് തുടര്‍ന്ന് റഫീക്ക് അഹമ്മദ് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത് ശ്വേതാ മോഹനും ഹരീഷ് മാനസിയുമാണ് . റഫീക്ക് അഹമ്മദും വിദ്യാസാഗറും ചേർന്ന് ഈണമൊരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്.

ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് കഥയും തിരക്കഥയും . സിനിമയിൽ യുവരാഷ്ട്രീയ പ്രവർത്തകന്റെ വേഷമാണ് ഫഹദിന്റേത്. കാനഡയിൽ നിന്ന് കോട്ടയത്ത് എത്തുന്ന മറുനാടൻ മലയാളി പെൺകുട്ടിയുടെ വേഷമാണ് അമലയ്ക്ക്. ഇവര്‍ക്കിടയിലെ പ്രണയമാണ് സിനിമയുടെ പ്രമേയം. ക്രിസ്മസിന് ചിത്രം തീയേറ്ററിലെത്തും.