കെ.കെ. ഷാജുവിനെ ജെഎസ്എസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി

single-img
8 December 2013

ജെഎസ്എസ് ജില്ലാപ്രസിഡന്റ് സ്ഥാനത്തു നിന്നു കെ.കെ. ഷാജുവിനെയും സെക്രട്ടറി സ്ഥാനത്തുനിന്നും ആര്‍. പൊന്നപ്പനെയും നീക്കം ചെയ്യാന്‍ ജെഎസ്എസ് അടിയന്തര ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍ നടക്കാനിരിക്കേ ജില്ലാ കമ്മിറ്റിയോടോ സംസ്ഥാന കമ്മിറ്റിയോടോ സ്വാഗതസംഘത്തോടോ ആലോചിക്കാതെ ജില്ലാ സമ്മേളനം മാറ്റിവച്ചു എന്ന വ്യാജവാര്‍ത്ത നല്കിയതിനെത്തുടര്‍ന്നാണു നടപടി. ജെഎസ്എസ് ജില്ലാ സമ്മേളനം ജനുവരി ഏഴ്, എട്ട് തീയതികളില്‍ ചേര്‍ത്തലയില്‍ തന്നെ നടക്കും. ജില്ലാ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. പവിത്രനു നല്കി. സെക്രട്ടറിയായി സി.എം. അനില്‍കുമാറിനെയും തെരഞ്ഞെടുത്തു. ആര്‍. പൊന്നപ്പന്‍, കെ.കെ. ഷാജു, ആലപ്പുഴ മണ്ഡലം സെക്രട്ടറി പി. രാജു എന്നിവരെ യുഡിഎഫ് ജില്ലാ നേതൃസ്ഥാനത്തു നിന്നും പിന്‍വലിക്കാനും തീരുമാനിച്ചതായും സെക്രട്ടറി സി.എം. അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.