ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സര്‍വേ

single-img
7 December 2013

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് സിഎന്‍എന്‍- ഐബിഎന്‍ സര്‍വേ പ്രവചിക്കുന്നു. 70 അംഗ സഭയില്‍ ബിജെപി 32 മുതല്‍ 42 സീറ്റ് വരെ നേടുമെന്നും ആം ആദ്മി പാര്‍ട്ടി 13 മുതല്‍ 21 സിറ്റുവരെ നേടുമെന്നും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുന്ന കോണ്‍ഗ്രസ് ഒന്‍പതു മുതല്‍ 17 സീറ്റുവരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ അരവിന്ദ് കെജരിവാള്‍ അട്ടിമറി വിജയം നേടുമെന്നും സര്‍വേയില്‍ പ്രവചിക്കുന്നു.