ഉപരോധ സമരം പ്രതീകാത്മകമാവില്ല -വൈക്കം വിശ്വന്‍

single-img
7 December 2013

എൽ.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം പ്രതീകാത്മക സമരമല്ലെന്നും അതിശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. ഉപരോധം പ്രതീകാത്മകമായിരിക്കുമെന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത് ധാരണാ പിശകുമൂലമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയോ മന്ത്രിമാരെയോ തടയാൻ ഉദ്ദേശിക്കുന്നില്ല. ഉച്ചവരെ മാത്രമേ സമരമുള്ളു എന്നു പറയുന്നതും ശരിയല്ല. സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ ശക്തമായി നേരിടുമെന്ന് വിശ്വൻ പറഞ്ഞു.