കന്യാസ്ത്രീകളെ ബന്ദികളാക്കിയതാണെന്ന് സിറിയന്‍ വിമതര്‍

single-img
7 December 2013

സിറിയയിലെ മാലൂല പട്ടണത്തിലെ സെന്റ് തെക്ലാ ഓര്‍ത്തഡോക്‌സ് കോണ്‍വന്റില്‍നിന്നു തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ 12 കന്യാസ്ത്രീകളെ തങ്ങള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നു സിറിയന്‍ വിമതര്‍ വ്യക്തമാക്കി. സിറിയന്‍ ജയിലുകളിലുള്ള ആയിരത്തോളം വനിതാ തടവുകാരെ മോചിപ്പിച്ചാല്‍ കന്യാസ്ത്രീകളെ വിട്ടയയ്ക്കാമെന്ന് വിമതരുടെ വക്താവ് മുഹമ്മദ് അബു അല്‍ ഫിദാ ഒരു അറബി പത്രത്തോടു പറഞ്ഞു. കന്യാസ്ത്രീകള്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡമാസ്‌കസിനു സമീപമുള്ള പുരാതന ക്രൈസ്തവ കേന്ദ്രമാണ് മാലൂല. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലിരുന്ന അറമായ ഭാഷയാണ് ഇവിടത്തെ ക്രൈസ്തവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.