പിണറായി അരമനയിലെത്തി;ക്ഷമിച്ചതായി സഭ

single-img
7 December 2013

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചാനാനിയുമായി കൂടിക്കാഴ്ച നടത്തി.ശനിയാഴ്ച രാവിലെ താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയാണ് രഹസ്യകൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.നികൃഷ്‌ടജീവി പ്രയോഗത്തിന്‌ ശേഷം ആദ്യമായാണ്‌ പിണറായി ബിഷപ്പിനെ കാണുന്നത്‌.  2007ലാണ് പിണറായി വിജയന്‍ അന്നത്തെ   താമരശേരി ബിഷപ്പായിരുന്ന മാര്‍   ചിറ്റിലപ്പള്ളിയെ   നികൃഷ്ടജീവിയെന്ന് വിശേഷിപ്പിച്ചത്. സന്ദർശനത്തിനു ശേഷം പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗത്തോടു സഭ   ക്ഷമിച്ചിരിക്കുന്നുവെന്നു താമരശേരി രൂപത അറിയിച്ചു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. സമരത്തില്‍ മലയോര ജനത ഒന്നിച്ചു നില്‍ക്കണമെന്ന് കൂടിക്കാഴ്ചക്കു ശേഷം പിണറായി പറഞ്ഞു.