ജനസമ്പര്‍ക്കം ഇന്ന് ആലപ്പുഴയില്‍

single-img
7 December 2013

Oommen chandy-9മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴയില്‍. രാവിലെ എട്ടരമുതല്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എസ്പി ഉമാ മീണയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്‌റ്റേഡിയത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബുസ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള സന്നാഹങ്ങളുമായി പരിശോധന നടത്തി. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്‍ജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹായകൗണ്ടറുകളും സജ്ജമാണ്. ഇഎംഎസ് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിനു സമീപം അന്വേഷണ കൗണ്ടര്‍ ഉണ്ടായിരിക്കും. അത്യാവശ്യ ചികിത്സാ സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുവര്‍ക്ക് സ്‌റ്റേഡിയത്തില്‍ എത്തിച്ചേരാനും മടങ്ങിപ്പോകുന്നതിനും ആവശ്യമായ വാഹന സൗകര്യം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.