നോക്കിയ ലൂമിയ 520ന്റെ പിറകേ ലൂമിയ 525

single-img
7 December 2013

നോക്കിയ ലൂമിയ സീരിസിലെ ബെസ്റ്റ് സെല്ലറായ ലൂമിയ 520ന്റെ പിന്‍ഗാമിയെ നോക്കിയ അവതരിപ്പിച്ചു. കാഴ്ചയില്‍ 520മായി സാമ്യമുണെ്ടങ്കിലും നിരവധി സാങ്കേതിക സവിശേഷതകളോടെയാണ് 525ന്റെ അരങ്ങേറ്റം. ലൂമിയ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ഫോണെന്ന പ്രത്യേകതയായിരുന്നു 520നെ ജനപ്രിയമാക്കിയത്. എന്നാല്‍ റാം 512 എംബി മാത്രമായിരുന്നു. ഗ്രാഫിക്‌സ് റിച്ച് വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മകളെല്ലാം പരിഹരിച്ചാണ് പിന്‍ഗാമി എത്തിയിരിക്കുന്നത്.

1 ജിബി റാം, 4 ഇഞ്ച് ഡിസ്‌പ്ലേ, 5എംപി ക്യാമറ, 1 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 ഡ്യുവല്‍ പ്രോസസര്‍, 8 ജിബി ഇന്റേണല്‍ മെമ്മറി (മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വര്‍ധിപ്പിക്കാം). വിന്‍ഡോസ് 8 മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 525 ബ്ലാക്ക്, വൈറ്റ്, യെല്ലോ, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളനുസരിച്ച് ഡിസംബര്‍ 14നു സിംഗപ്പൂര്‍ വിപണിയിലായിരിക്കും ലൂമിയ 525 ആദ്യമെത്തുക.

ഇന്ത്യയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ലങ്കിലും 12,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.