ജൂണിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്കു തോല്‍വി

single-img
7 December 2013

ജൂണിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങി. നെതര്‍ ലന്‍ഡ്‌സിനോട് തകര്‍പ്പന്‍ പോരാട്ടം പുറത്തെടുത്ത ഇന്ത്യ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെട്ടു. ഇന്ത്യക്കുവേണ്ടി 13-ാം മിനിറ്റില്‍ ഗുര്‍ജീന്ദര്‍ സിംഗും 40-ാം മിനിറ്റില്‍ ആകാശ്ദീപുമാണ് ഗോളുകള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ കൊറിയ കാനഡയെ 7-4നും ഓസ്‌ട്രേലിയ അര്‍ജന്റീനയെ 5-2നും ജര്‍മനിയെ ബെല്‍ജിയം 3-1നും മലേഷ്യ ന്യൂസിലന്‍ഡിനെ 3-2നും പാക്കിസ്ഥാന്‍ ഈജിപ്തിനെ 3-2നും പരാജയപ്പെടുത്തി.